പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടന്, ജപ്പാന് അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തും. ക്വാഡ് യോഗത്തില്‍ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദര്‍ശനകാലയളവില്‍ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. 2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി […]