സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി
ധാക്ക: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ എത്തി. കൊവിഡ് 19 വ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശമാണിത്. ബംഗ്ലാദേശിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ രാജ്യത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് സ്വാഗതം ചെയ്തത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തത്. ബംഗ്ലാദേശിന്റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികമാണ് ഇന്ന്. ഇന്ന് നടക്കുന്ന പരിപാടികളില്‍ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തുടര്‍ന്ന് നടക്കുന്ന ആഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. ശേഷം […]