മോദിയെ ട്രോളി തരൂര്‍; ഒമിക്രോണിനേക്കാള്‍ മാരകം ഓ മിത്രോം, ഈ വൈറസിന് തീവ്രത കുറഞ്ഞ വകഭേദമില്ല!
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയെ പരിഹസിച്ച് ശശി തരൂര്‍ എം പി. മോദി പ്രസംഗങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ‘ ഓ മിത്രോം‘ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനേക്കാള്‍ മാരകമാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. “ഒമിക്രോണിനേക്കാള്‍ വളരെയധികം അപകടകാരിയാണ് ഓ മിത്രോം. ഇതിന്റെ അനന്തരഫലങ്ങള്‍ ദിവസേന നാം ധ്രുവീകരണ വര്‍ദ്ധനവ്, വിദ്വേഷം, മതഭ്രാന്ത് എന്നിവയുടെ പ്രോത്സാഹനം, ഭരണഘടനയ്ക്കെതിരായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയില്‍ അളക്കുകധ്രുവീകരണ വിഷയത്തില്‍ ശശി തരൂര്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുക പതിവാണ്. കഴിഞ്ഞ ദിവസം തരൂര്‍ […]