പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി; വിവാദത്തിന് ശ്രമിക്കുന്നത് വര്‍ഗീയവാദികള്‍ -മന്ത്രി വാസവന്‍
പാലാ: പാലാ ബിഷപ്പിനെ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചതിന് പിന്നില്‍ ദുരുദ്ദേശവും രാഷ്ട്രീയ കാരണങ്ങളും ഉണ്ടാവുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം നഷ്ടപ്പെട്ടതിനാല്‍ അവര്‍ക്ക് എന്തും പറയാം. കോണ്‍ഗ്രസ് ഒരു തകര്‍ന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വാസവന്‍ പറഞ്ഞു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പുമായി വിവാദ വിഷയങ്ങള്‍ സംസാരിച്ചിട്ടില്ല. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും പാലം നിര്‍മാണത്തെ കുറിച്ചുമാണ് താന്‍ സംസാരിച്ചത്. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. അതില്‍ […]