വാഹനങ്ങളിൽ 7 തരം മാറ്റങ്ങൾ അനുവദനീയമെന്ന് എംവിഡി
വാഹനങ്ങളില്‍ വരുത്താവുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ സംബന്ധിച്ച് ഗതാഗത വകുപ്പ് നിർണായക ഉത്തരവിറക്കി. നിയമപരമായി കർശന നിയന്ത്രണങ്ങളുള്ള വാഹന മോഡിഫിക്കേഷനുകളിൽ വ്യക്തത വരുത്തി ഗതാഗത കമ്മീഷണർ ജി. സ്പർജൻ കുമാറാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. റോഡ് സുരക്ഷയും കേന്ദ്ര മോട്ടോർ വാഹന നിയമവും പൂർണ്ണമായും പാലിച്ചുകൊണ്ട് ഏഴുതരം മാറ്റങ്ങൾ മാത്രമാണ് ഇനി മുതൽ വാഹനങ്ങളിൽ വരുത്തുവാൻ അനുവാദമുള്ളത്. ഇന്ന് പുറത്തിറങ്ങിയ ഔദ്യോഗിക ഉത്തരവ് പ്രകാരം, എംവിഡിയുടെ മുൻകൂർ അനുമതിയോടെ വാഹനങ്ങളിൽ വരുത്താവുന്ന പ്രധാനപ്പെട്ട 7 മാറ്റങ്ങൾ താഴെ പറയുന്നവയാണ്: […]