എം.വി ജയരാജന്റെ നില ഗുരുതരം
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കൊവിഡ് ബാധിതനാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹം ചികില്‍സയിലുള്ളത്. മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരത്ത് എത്തും. ഒരാഴ്ച മുമ്ബാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊവിഡ് ബാധിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘവും […]