അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകം; മുക്കിക്കൊന്ന് മൃതദേഹം കടല്‍തീരത്ത് ഉപേക്ഷിച്ചു, സഹപ്രവര്‍ത്തകന്‍ പിടിയില്‍, കാര്‍ കസ്റ്റഡിയില്‍
കാസര്‍ഗോഡ്: കാണാതായ അധ്യാപികയുടെ മൃതദേഹം കടല്‍ തീരത്ത് നിന്നും കണ്ടെത്തിയ സംഭവത്തിന്റെ ചുരുള്‍ അഴിച്ച് പോലീസ്. സംഭവം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അധ്യാപികയായിരുന്നു രൂപശ്രീ ആണ് കൊല്ലപ്പെട്ടത്. സഹഅധ്യാപകന്‍ വെങ്കട്ടരമണ ആണ് അറസ്റ്റിലായത്. രൂപശ്രീയെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്.തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്ബള […]