ഷാനിന്റെ കൊലയ്ക്ക് പിന്നില്‍ മുന്‍ വൈരാഗ്യം, തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ കോട്ടയം. യുവാവിനെ കൊന്ന് മൃതദേഹം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലിട്ടെന്ന വാര്‍ത്ത കേട്ടാണ് തിങ്കളാഴ്ച നഗരം ഉറക്കമുണര്‍ന്നത്. അടുത്തിടെ ഒട്ടേറെ ഗുണ്ടാ ആക്രമണങ്ങളാണ് കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വിമലഗിരി സ്വദേശിയായ ഷാന്‍ ബാബുവിന്റെ മൃതദേഹവുമായി ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പോലീസുകാരെ ബഹളം വെച്ച് വിളിച്ചു വരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി […]