മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടിയില്‍ താഴെമതിയെന്ന് മേല്‍നോട്ടസമിതി; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു
ന്യൂഡല്ഹി > മുല്ലപ്പെരിയാര് ഡാമിലെ ജലനിരപ്പ് 137 അടിയില് താഴെയായി നിലനിര്ത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്നോട്ടസമിതി. തീരുമാനം ഇന്ന് സുപ്രീംകോടതിയെ സമിതി അറിയിക്കും. ജലനിരപ്പ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മേല്നോട്ട സമിതിയാണെന്നാണ് സുപ്രീംകോടതി കഴിഞ്ഞദിവസം പറഞ്ഞത്. കേരളത്തിന്റെ ആവശ്യം സത്യസന്ധവും വസ്തുതാപരവുമാണെന്ന് മേല്നോട്ട സമിതിക്ക് ബോധ്യപ്പെട്ടതില് സന്തോഷമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ജലനിരപ്പ് 137 അടിയാക്കണമെന്നാണ് ഉന്നതതല സമിതിയോഗത്തില് കേരളം ആവശ്യപ്പെട്ടത്. 139.99 അടിയായി ജലനിരപ്പ് നിലനിര്ത്തണമെന്ന് 2018ല് സുപ്രീംകോടതി നിര്ദേശിച്ചതും കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ […]