നിര്‍ഭയ കേസ്; മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദയാഹര്‍ജി നിരസിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജയിലില്‍ ആക്രമിക്കപ്പെട്ടു എന്നതിന് തെളിവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ദയാഹര്‍ജിയില്‍ വിശദമായ പരിശോധന ഇല്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് പ്രതി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് […]