‘ചന്ദ്രിക’ സാമ്ബത്തിക ഇടപാട്: മുഈന്‍അലി തങ്ങള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല
കൊച്ചി: ‘ചന്ദ്രിക‘ ദിനപത്രത്തിലെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈന്‍അലി തങ്ങള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസത്തേക്ക് മൊഴിയെടുപ്പ് മാറ്റണമെന്നും ചൂണ്ടിക്കാട്ടി മുഈന്‍അലി അന്വേഷണ ഉദ്യോഗസ്ഥന് ഇമെയില്‍ അയക്കുകയായിരുന്നുവെന്ന് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് മുഈന്‍അലിയോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാനുള്ള പുതിയ തീയതി ചൂണ്ടിക്കാട്ടി നോട്ടീസ് ഇ.ഡി. പുറപ്പെടുവിക്കും. ചന്ദ്രികയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലീഗ് സംസ്ഥാന […]