ആഴക്കടല്‍ മത്സ്യബന്ധനം; ഇ.എം.സി.സി കമ്ബനിയുമായുള്ള ധാരണാപത്രം റദ്ദാക്കി
തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ അമേരിക്കന്‍ കമ്ബനിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും വിദഗ്ധ പരിേശാധനക്ക് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറഞ്ഞിരുന്നു. കരാര്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇ.എം.സി.സിയുമായി ഏര്‍പ്പെട്ട രണ്ട് ധാരണാപത്രങ്ങളും റദ്ദാക്കാന്‍ സര്‍ക്കാറിനെ ചെന്നിത്തല വെല്ലുവിളിച്ചിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം […]