അഞ്ചലില്‍ സാഹസിക പ്രകടനം കാഴ്ചവെച്ച ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു;
കൊല്ലം: അഞ്ചല്‍ ഈസ്റ്റ് സ്‌കൂളില്‍ സാഹസിക പ്രകടനം കാഴ്ചവെച്ച ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. രണ്ടു ബസുകള്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ വിനോദയാത്രയ്ക്ക് ഒരുങ്ങുമ്ബോഴായിരുന്നു ബസുകള്‍ പിടിച്ചെടുത്തത്. ജില്ലാ അതിര്‍ത്തിയില്‍ വെച്ച് പുനലൂര്‍ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്റ് ഇന്‍സ്പെക്‌ട്ടര്‍മാരായ റാംജി കെ കരണ്‍, രാജേഷ് ജി ആര്‍ സേഫ് കേരള എംവിഐ ശരത് ഡി എന്നിവരുടെ നേതൃത്വത്തിലാണ് ബസുകള്‍ പിടികൂടിയത്. വാഹനത്തിന്റെ ഫിറ്റ്നെസ്സ്, പെര്‍മിറ്റ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. […]