88 ഉദ്യോഗസ്ഥര്‍ അരിച്ചുപെറുക്കി; ഒറ്റ ദിവസം 2,500 നിയമ ലംഘനം, പിഴ 55 ലക്ഷം
കാക്കനാട്: ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗത പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 2,500-ഓളം നിയമ ലംഘനങ്ങള്‍ക്കെതിരെ കേസെടുത്തു. 55 ലക്ഷം രൂപ പിഴ ഈടാക്കി. ജില്ലയില്‍ നഗരങ്ങളും ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ച് 25 സ്‌ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. പരിശോധനയില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തവര്‍ മുതല്‍ ചട്ടം ലംഘിച്ച് സര്‍വീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികള്‍ വരെ പരിശോധനയില്‍ കുടുങ്ങി. നാലായിരത്തോളം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 2,500 വാഹനങ്ങളില്‍ വിവിധ കുറ്റങ്ങള്‍ കണ്ടെത്തിയത്. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് […]