Blog Post

Karanavars > News >

മുസ്​ലിം പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീല്‍

മുസ്​ലിം പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. ആരാധനാലയങ്ങളില്‍ രാഷ്ട്രീയ സമരങ്ങളും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രക്ഷോഭങ്ങളും നടത്തുന്നത് ഒരു മതനിരപേക്ഷ സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയും വര്‍ഗീയ ചേരിതിരിവിനും ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപം ഉയരുവാന്‍ ഇത് ഇടവരുത്തുമെന്നും ജലീല്‍ പറഞ്ഞു. സര്‍ക്കാറിന്‍റെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ക്കെതിരെ പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന പ്രസ്താവന മുസ് ലിം ലീഗ് തിരുത്തണം. ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണെന്നും മതസംഘടനയല്ലെന്നും കെ.ടി ജലീല്‍ ചൂണ്ടിക്കാട്ടി. […]

Read More