മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി
തിരുവനന്തപുരം: ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ മോളി കണ്ണമാലിക്ക് ആശ്വാസമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. ചികിത്സയ്ക്ക് വേണ്ടത് ഒരുക്കാമെന്ന് താരം കുടുംബത്തെ അറിയിച്ചതായി മോളിയുടെ മൂത്തമകന്‍ സോളി പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ മോളിചേച്ചിയുടെ അവസ്ഥ കണ്ടറിഞ്ഞാണ് മമ്മൂട്ടി സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത്. വലിയ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ് മമ്മൂക്കയുടെ വാക്കുകളെന്ന് സോളി പറയുന്നു. ‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്ബോഴാണ് സഹായവുമായി മമ്മൂട്ടി സാര്‍ എത്തുന്നത്. അദ്ദേഹത്തിന്റെ പിഎ വീട്ടില്‍ വന്നു […]