വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം നൽകുന്നതിൽ തെറ്റില്ല; നമ്മുടെ പ്രധാനമന്ത്രിയാണ്, എന്തിനാണ് അതിൽ ലജ്ജിക്കുന്നതെന്നും ഹൈക്കോടതി
കൊച്ചി: വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം മാറ്റണമെന്ന ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്നും കോടതി ചോദിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്‌സിൻ എടുക്കുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്‌ക്കുന്നത് എന്തിനാണെന്ന ഹർജിക്കാരൻ പീറ്റർ മാലിപ്പറമ്പിലിന്റെ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. ‘വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി മോദിയുടെ പേരുണ്ടെങ്കിൽ എന്താണ് പ്രശ്നം? നിങ്ങൾ ജവഹർലാൽ നെഹ്രുവിന്റെ പേരിലുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്യുന്നത്, അദ്ദേഹവും പ്രധാനമന്ത്രിയാണ്. ആ […]