ഇന്ത്യയും അമേരിക്കയും മൂന്ന് ധാരണാ പത്രങ്ങള്‍ ഒപ്പിട്ടു, ഭീകരവാദത്തെ ഒരുമിച്ച് നേരിടും: മോദി-ട്രംപ് സംയുക്ത പ്രസ്താവന
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സംയുക്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറിലും ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. അത്യാധുനിക ഹെലികോപ്ടര്‍ അടക്കം കൈമാറാനാണ് കരാര്‍. നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയ കരാറാണ് ഇന്ന് ഒപ്പുവച്ചത്. മൂന്ന് ധാരണാ പത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. മാനസികാരോഗ്യ രംഗത്തെ ചികിത്സ സഹകരണത്തിനും കരാറായി. ആഭ്യന്തര സുരക്ഷാ മേഖലയില്‍ ഇരുരാജ്യങ്ങളും […]