തീവണ്ടികളില്‍ ഇനി രാത്രി മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യാനാവില്ല
കൊല്ലം: തീവണ്ടികളിലെ എ.സി കോച്ചുകളില്‍ രാത്രി മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് വിലക്ക്. മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ രാത്രി 11 മണി മുതല്‍ രാവിലെ അഞ്ചു മണി വരെ നിര്‍ബന്ധമായും ഓഫ് ചെയ്തിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീ പിടുത്ത സാധ്യതയുള്ളതിനാലാണ് തീവണ്ടികളിലെ എ.സി കോച്ചുകളില്‍ രാത്രിയില്‍ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ ചാര്‍ജ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പല തീവണ്ടികളിലും ഇത് പാലിക്കാറില്ല. തുടര്‍ന്നാണ് നിബന്ധന കര്‍ശനമാക്കിയത്. ജീവനക്കാര്‍ക്ക് ഇത് […]