കെഎസ്‌ഇബിയില്‍ തട്ടിപ്പ് നടത്തിയത് കോണ്‍ഗ്രസ് ഭരണകാലത്തെന്ന്; വി.ഡി സതീശന് എംഎം മണിയുടെ മറുപടി
വിഡി സതീശന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഭരിക്കുമ്ബോളാണ് കെഎസ്‌ഇബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതുമെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎം മണി. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും എംഎം മണി പറഞ്ഞു. മുന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയില്‍ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയര്‍മാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു. വൈദ്യുതി ബോര്‍ഡ് […]