മെട്രോ പാളത്തിലെ ചെരിവ്; നിര്‍മാണത്തില്‍ പിശക് പറ്റിയെന്ന് ഇ. ശ്രീധരന്‍
കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ പാളിച്ച സംഭവിച്ചതായി മുഖ്യ ഉപദേശകനായിരുന്ന ഇ. ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡി.എം.ആര്‍.സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഡി.എം.ആര്‍.സി മുന്‍ എം.ഡി കൂടിയായ ഇ.ശ്രീധരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പൈലിംഗ് പാറ നിരപ്പില്‍ എത്താത്തതാണ് കൊച്ചി മെട്രോയുടെ ഒരു തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയതെന്നാണ് പഠന റിപ്പോര്‍ട്ട്. കൊച്ചി പത്തടിപ്പാലത്തെ 347ാം നമ്ബര്‍ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും […]