മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന് തന്നെയാകും എന്ന് സൂചന
സര്‍ക്കാര്‍ രൂപവത്കരണം വൈകുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വഴിത്തിരിവെന്ന് സൂചന. സഞ്ജയ് റാവത്ത് ആവര്‍ത്തിച്ചുവ്യക്തമാക്കി ശിവസേനയില്‍ നിന്ന് തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന് . രാഷ്ട്രീയസമവാക്യവും മഹാരാഷ്ട്ര രാഷ്ട്രീയവും മാറുകയാണ്. നീതിക്കും അവകാശത്തിനുമായുള്ള പോരാട്ടത്തില്‍ വിജയം ഞങ്ങളുടേത് തന്നെയായിരിക്കും–റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുക സംസ്ഥാനത്ത് തന്നെയായിരിക്കും. എന്‍സിപിയുമായി കൈകോര്‍ക്കുകയും ശരദ് പവാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്യുമോ എന്ന ചോദ്യത്തിന് അതുണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സത്യപ്രതിജ്ഞ വൈകാതെ വൈകാതെയുണ്ടാകും. സത്യപ്രതിജ്ഞ ആരുടെയും കുത്തകയല്ലെന്നും അദ്ദേം ബിജെപിയെ പേരെടുത്ത് […]