Blog Post

Karanavars > News >

ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്; മലക്കം മറിഞ്ഞ് കെ.സുരേന്ദ്രന്‍

പത്തനംതിട്ട: ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കും. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വിവാദമാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ. ശ്രീധരന്‍ മത്സരിക്കുമെന്ന് സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയായ കേരള വിജയയാത്രയുടെ തിരുവല്ലയില്‍ നടന്ന സ്വീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം. ഇ.ശ്രീധരനെപ്പോലുള്ള നേതാവിന്റെ […]

Read More

മുഖ്യമന്ത്രി ആകാന്‍ തയാര്‍, ഗവര്‍ണറാകാന്‍ താല്‍പര്യമില്ല -ഇ. ശ്രീധരന്‍

കൊച്ചി: കേരള മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറാണെന്ന്​ മെട്രോ മാന്‍ ഇ. ശ്രീധരന്‍. ഗവര്‍ണര്‍ സ്​ഥാനത്തോട്​ താല്‍പര്യമില്ല. എന്നാല്‍ മുഖ്യമന്ത്രി സ്​ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനോട്​ എതിര്‍പ്പില്ലെന്നും ഇ. ​ശ്രീധരന്‍ പറഞ്ഞു. പാലക്കാട്​ ജില്ലയില്‍ മത്സരിക്കാനാണ്​ താല്‍പര്യം. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ്​ ത​െന്‍റ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ്​ താന്‍ ബി.ജെ.പിയിലെത്തിയത്​. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍നിന്ന്​ രക്ഷിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ ചേരുന്നുവെന്ന വിവരം കഴിഞ്ഞദിവസമാണ്​ ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചത്​. കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് […]

Read More

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയിലേക്ക്

കോഴിക്കോട് : മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. താന്‍ നയിക്കുന്ന വിജയയാത്രയില്‍ അദ്ദേഹം പങ്കെടുത്ത് അംഗത്വം സ്വീകരിക്കും. കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടിയിലെത്തുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിര്‍ക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്.. അദ്ദേഹത്തെ പോലുള്ളവര്‍ ബിജെപിയില്‍ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന്‍ […]

Read More