Blog Post

Karanavars > News >

ഒരു രാത്രിക്ക് ക്ലാസിലെ ഏതെല്ലാം പെണ്‍കുട്ടികളെയാണ് തെരഞ്ഞെടുക്കുക.വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍: എട്ട് സഹപാഠികളെ സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് സഹപാഠികളെ സസ്‌പെന്‍ഡ് ചെയ്തു. 13നും 14നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ നടപടി എടുത്തത്. മുംബൈയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. മനോവേദന മൂലം ചില പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പോലും മടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സന്ദേശങ്ങള്‍ നൂറിലധികം […]

Read More