ബസില്‍ യുവാവ് കുഴഞ്ഞുവീണു; പുതുജീവന്‍ നല്‍കി ദൈവത്തിന്റെ മാലാഖ
കൊച്ചി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബസില്‍ മടങ്ങുകയായിരുന്ന നഴ്‌സിന്റെ കാരുണ്യസ്പര്‍ശത്തില്‍ സഹയാത്രക്കാരന് പുതുജീവന്‍.അങ്കമാലി പടിക്കപ്പറമ്ബില്‍ ഷീബ അനീഷിന്റെ കൃത്യസമയത്തെ ഇടപെടലില്‍ വിഷ്ണു എന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. അങ്കമാലി, കറുകുറ്റി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ന്യുറോ ഐസിയു സ്റ്റാഫ് നഴ്‌സായ ഷീബ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ വീട്ടിലേക്കു മടങ്ങുമ്ബോള്‍ കെ എസ് ആര്‍ ടി സി ബസിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. കറുകുറ്റി കേബിള്‍ ജംഗ്ഷനില്‍ നിന്നും ബസില്‍ കയറിയ ഷീബയുടെ പിന്നില്‍ ഒരു യുവാവ് കുഴഞ്ഞു […]