ബസില്‍ വെച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍
ചെന്നൈ: ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. ഓഫീസിലേക്ക് പോവുകയായിരുന്ന യുവതിയുടെ കഴുത്തിലാണ് യുവാവ് ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് താലി കെട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആമ്ബൂര്‍ സ്വദേശി ജഗനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കോളേജ് പഠന കാലം മുതല്‍ പെണ്‍കുട്ടി സഞ്ചരിക്കുന്ന ഇതേ ബസിലായിരുന്നു യുവാവ് സഞ്ചരിച്ചിരുന്നത്. പെണ്‍കുട്ടിയോട് നിരവധി തവണ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി […]