ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു, ആദ്യം സ്വയം സ്‌നേഹിക്കണമെന്ന് പഠിച്ചു; പ്രണയത്തെക്കുറിച്ച് മീരനന്ദന്‍
നടിയായും, റേഡിയോ ജോക്കിയായുമൊക്കെ തന്റെ കഴിവുകള്‍ തെളിയിച്ചയാളാണ് മീര നന്ദന്‍.കുറച്ചുകാലമായി സിനിമകളില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും നടിയുടെ വിശേഷങ്ങളൊക്കെ അറിയാന്‍ ആരാധകര്‍ ശ്രമിക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു താരത്തിന്റെ പിറന്നാള്‍. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് മീര എഴുതിയ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്വന്തം ചിത്രത്തിനൊപ്പമാണ് മീര കുറിപ്പ് പങ്കുവച്ചിരിക്കുന്നത്, ഇരുപതുകളില്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തെ കുറിച്ചും, പ്രണയത്തകര്‍ച്ചയെക്കുറിച്ചും കുറിപ്പിലൂടെ നടി തുറന്നുപറയുന്നു. തന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും, പലതിലും […]