മേധാ പട്കറുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം
മുംബൈ: സാമൂഹികപ്രവര്‍ത്തകയും നര്‍മദാ ബച്ചാവോ ആന്തോളന്‍ നേതാവുമായ മേധാ പട്കറുടെ പാസ്‌പോര്‍ട്ട് റദ്ദുചെയ്യാനൊരുങ്ങി മുംബൈ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ്. നര്‍മദ സമരപരിപാടികളുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ പേരിലാണ് നടപടിക്കൊരുങ്ങുന്നത്. പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുമ്ബോള്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നതാണ് ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇക്കാര്യം വ്യക്തമാക്കി ഒക്ടോബര്‍ 18ന് മേധാ പട്കര്‍ക്ക് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഒമ്ബത് ക്രിമിനല്‍ കേസുകളാണ് മേധയ്‌ക്കെതിരേ നിലവിലുള്ളതെന്നാണ് നോട്ടീസില്‍ പറയുന്നത്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്ബോള്‍ എല്ലാ വിശദാംശങ്ങളും നല്‍കാത്തത് സംബന്ധിച്ച് മേധാ […]