ക്രിസ്തുമസിന് കൈപൊളളും, ഇറച്ചിക്കും മീനിനും ‘തീവില’; കരിമീന്‍ 600, നെയ്മീന് 700, ആട്ടിറച്ചി 600
കൊച്ചി: ക്രിസ്തുമസ്–പുതുവത്സര കാലത്ത് ഇറച്ചിക്കും മീനിനും വിപണിയില്‍ വിലക്കയറ്റം. പച്ചക്കറികളുടെ ക്രമാതീതമായ വില വര്‍ധനയില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇറച്ചിക്കും മീനിനും വില കൂടുന്നത് ഇരുട്ടടിയായി.നോമ്ബുകാലത്ത് അല്‍പ്പം കുറഞ്ഞിരുന്ന വില ക്രിസ്മസ് അടുത്തതോടെ കുതിച്ചുയരുകയായിരുന്നു. പത്തു ദിവസത്തിനിടെ ചിലയിനം മീനിന് കിലോയ്ക്കു 100 രൂപ വരെ വര്‍ധിച്ചു. ഇറച്ചിക്കോഴി വില രണ്ടാഴ്ച കൊണ്ട് 15 രൂപ വരെ കൂടി.കരിമീന്‍ 600 രൂപയാണു വിപണിവില. വലിപ്പം കുറഞ്ഞ കരിമീനിനു പോലും 500 രൂപ നല്‍കണം. നാടന്‍ കരിമീന്‍ കിട്ടാനില്ലെന്നാണ് വിലവര്‍ധനയ്ക്ക് വ്യാപാരികളുടെ […]