മേയറെ മര്‍ദിച്ചു; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
കണ്ണൂര്‍: കോര്പറേഷന് മേയര്‍ സുമ ബാലകൃഷ്ണനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കണ്ണൂരില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ ഉച്ച വരെ കോര്പറേഷന് പരിധിയിലാണ് ഹര്‍ത്താല്‍. മേയറെ ഓഫിസില്‍ പൂട്ടിയിട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്നാണ് ആരോപണം. കുഴഞ്ഞുവീണ മേയറെ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോര്പറേഷന് കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുന്നോടിയായി സംഘടിച്ചെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫിസില്‍ നിന്ന് പുറത്തിറങ്ങാന്‍ വിടാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതില്‍ അടക്കുകയായിരുന്നു. ഓഫിസ് കോംപൗണ്ടില്‍ സംഘടനാ പ്രവര്‍ത്തനം […]