രാജ്യത്തെ പ്രായം കുറഞ്ഞ ജഡ്ജിയാവാനൊരുങ്ങി 21കാരന്‍
രാജ്യത്തെ പ്രായം കുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി 21കാരനായ മായങ്ക് പ്രതാപ് സിങ്. രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ 2018ല്‍ പാസായ അഗര്‍വാള്‍ ഉടനെ ജോലിയില്‍ പ്രവേശിക്കും. ജഡ്ജിമാര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന മാന്യതയും പ്രാധാന്യവുമാണ് തന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചതെന്ന് പ്രതാപ് സിങ് പറഞ്ഞു. 2014ലാണ് താന്‍ എല്‍.എല്‍.ബി കോഴ്സിന് ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷമാണ് രാജസ്ഥാന്‍ യൂനിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയത്. നേട്ടത്തില്‍ കുടുംബത്തോടും അധ്യാപകരോടും ആദ്യ ശ്രമത്തില്‍ തന്നെ ജഡ്ജിയാകാനുള്ള പരീക്ഷ പാസാകാന്‍ സഹായിച്ചവരോടുമാണ് നന്ദി പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]