കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഡല്‍ഹിയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ
ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്ക് ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി 500 രൂപ പിഴ അടയ്ക്കേണ്ടി വരും. ബുധനാഴ്ച ചേര്‍ന്ന ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂളുകള്‍ക്ക് പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍ – എസ് ഒ പി നല്‍കാനും തീരുമാനമായി. സ്കൂളുകള്‍ തത്കാലം അടക്കില്ല. ഇതോടൊപ്പം സാമൂഹിക അകലം, ആശുപത്രി […]