നടിയെ അക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം
നടിയെ അക്രമിച്ച കേസില്‍ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം തേടി രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നാല് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും പലപ്പോഴായി വിവിധ കോടതികളില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹരജികള്‍ തള്ളുകയായിരുന്നുവെന്നും മാര്‍ട്ടിന്‍ ഹരജിയില്‍ പറഞ്ഞിരുന്നു. കേസില്‍ താനും ഇരയാണെന്നാണ് ഇയാളുടെ വാദം. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്കു സമീപം […]