മാര്‍ത്താണ്ഡവര്‍മ പാലത്തിന് 81
ആലുവ: ആലുവയുടെ മുഖമുദ്രയായ മാര്‍ത്താണ്ഡവര്‍മ പഴയ പാലത്തിന് 81 വയസ്സ്. മാര്‍ത്താണ്ഡവര്‍മ ഇളയ രാജാവാണ് 1940 ജൂണ്‍ 14ന് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടെ പാലം കേരളത്തിലെ ഗതാഗത സംവിധാനത്തിലെ പ്രധാന ഭാഗമായി മാറുകയായിരുന്നു. 1937ലാണ് പെരിയാറിന് കുറുകെ പാലം പണിയാന്‍ ആരംഭിച്ചത്. എട്ടുലക്ഷം രൂപക്ക് ജെ.ബി ഗാമണ്‍ കമ്ബനിക്കായിരുന്നു കരാര്‍. അന്നത്തെ പ്രധാന സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ചായിരുന്നു നിര്‍മാണം. പാലത്തിെന്റ ഡക്കിന് താഴെ ആറിടങ്ങളില്‍ ഭീമന് സ്പ്രിങ്ങുകള്‍ കോണ്‍ക്രീറ്റ് കട്ടികളില് സ്ഥാപിച്ച് ഷോക്ക് അപ്സോര്‍ബിങ് സിസ്റ്റം ഉണ്ടാക്കിയിട്ടുണ്ട്. […]