വിവാദമായി ചീഫ് സെക്രട്ടറിയുടെ ലേഖനം
മാവോയിസ്റ്റുകൾക്കു മനുഷ്യാവകാശത്തിന് അർഹതയില്ലെന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം വിവാദത്തിൽ. നിയമസഭാ സമ്മേളനം നടക്കവെ അനുമതിയില്ലാതെ ചീഫ് സെക്രട്ടറി ലേഖനമെഴുതിയതിനെ പ്രതിപക്ഷവും ഭരണമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയും രൂക്ഷമായി വിമർശിച്ചു. ചീഫ് സെക്രട്ടറിക്കെതിരെ കടുത്ത ഭാഷയിലാണു സിപിഐ പ്രതികരിച്ചത്. പൊലീസ് നടപടിക്കെതിരെ മജിസ്റ്റീരിയൽ അന്വേഷണമാവശ്യപ്പെട്ടു പാർട്ടി പ്രതിനിധി സംഘം റിപ്പോർട്ട് സമർപ്പിച്ച ഇന്നലെത്തന്നെ ലേഖനം പ്രസിദ്ധീകരിച്ചതു തങ്ങളെ ഒതുക്കാനാണെന്നാണു സിപിഐയുടെ വിലയിരുത്തൽ. സഭ സമ്മേളിക്കവെ സർക്കാർ അനുമതി പോലും വാങ്ങാതെയുള്ള ലേഖനമെഴുത്ത് തങ്ങളുടെ ആവശ്യം അട്ടിമറിക്കാനുള്ള ഉന്നതതല […]