എന്‍.സി.പിയില്‍ അഴിച്ചു പണി ? എ.കെ. ശശീന്ദ്രനെ മാറ്റി, മാണി സി. കാപ്പന് മന്ത്രിസ്ഥാനം നല്‍കുമെന്ന് സൂചന
തിരുവനന്തപുരം: എന്.സി.പിയില്‍ അഴിച്ചു പണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കുട്ടനാട് എം.എല്.എയും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നിലവില്‍ ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനെ എന്‍.സി.പി സംസ്ഥാന അധ്യക്ഷനാക്കി പാല എം.എല്‍.എ മാണി സി. കാപ്പന് മന്ത്രിസ്ഥാനം നല്‍കുമെന്ന് സൂചന. പീതാംബരനെ താല്ക്കാലിക അധ്യക്ഷനാക്കി പാര്‍ട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണി എന്.സി.പി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് തീരുമാനം. ഫെബ്രുവരി […]