സിനിമാവാഗ്‌ദാനം നല്‍കി 14 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍
പാലക്കാട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പതിനാലുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം ചുലൂര്‍ പുത്തന്‍പറമ്ബത്ത് വീട്ടില്‍ വിനോദ്കുമാറിനെ(-52)യാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറാണെന്നും മൂന്നാറില്‍ റിസോര്‍ട്ട് ഉണ്ടെന്നും സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ് പാലക്കാട് സ്വദേശിനിയെ പരിചയപ്പെട്ടത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. ഫോണും വസ്ത്രങ്ങളും ഉള്‍പ്പെടെ പാരിതോഷികങ്ങള്‍ നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. ശിശുക്ഷേമ സമിതിയില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. […]