മധുവിന്റെ കുടുംബത്തിന് നീതി വാങ്ങിക്കൊടുക്കാൻ മുതിർന്ന അഭിഭാഷകനെത്തും, വി നന്ദകുമാറിനെ ചുമതലപ്പെടുത്തി മമ്മൂട്ടിയുടെ ഓഫീസ്
പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായത്തിന് മുതിർന്ന അഭിഭാഷകനെ നിയോഗിച്ച് മമ്മൂട്ടിയുടെ ഓഫീസ്. അഡ്വക്കേറ്റ് വി നന്ദകുമാറിനെ ചുമതലപ്പെടുത്തിയതായി മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസ് അറിയിച്ചു. 2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നത്. കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടന്നിട്ട് വർഷം നാലായിട്ടും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്നാണ് വിചാരണ നീണ്ടുപോകുന്നത്. ഇതോടെ […]