Blog Post

Karanavars > News >

ഉമ തോമസ് വോട്ട് തേടി മമ്മൂട്ടിയുടെ വീട്ടിലെത്തി

കൊച്ചി: നടന്‍ മമ്മൂട്ടിയെ കണ്ട് വോട്ടു തേടി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ഹൈബി ഈഡന്‍ എംപിയോടൊപ്പമാണ് സ്ഥാനാര്‍ത്ഥി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.നടനും സംവിധായകനുമായി രമേഷ് പിഷാരടിയും അവിടെയുണ്ടായിരുന്നു. തൃക്കാക്കരയിലെ വോട്ടറാണ് മമ്മൂട്ടിയും കുടുംബവും. രാവിലെ ലീലാവതി ടീച്ചറിനേയും ഉമ തോമസ് സന്ദര്‍ശിച്ചിരുന്നു. പി.ടി ക്ക് എന്ന പോലെ എനിക്കും തെരഞ്ഞെടുപ്പില്‍ കെട്ടി വക്കാനുള്ള പണം കയ്യില്‍ കരുതിവച്ചാണ് ടീച്ചര്‍ സ്വീകരിച്ചതെന്ന് ഉമ തോമസ് പിന്നീട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘നീ വന്നില്ലെങ്കിലും എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് ജയിച്ച്‌ […]

Read More

മമ്മൂട്ടി‍ എന്റെ എടുത്ത് വരണം; മകളുടെ കഥ സിനിമയാക്കണം; എനിക്ക് ചാന്‍സും വേണം; എന്നാലേ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടൂ; ജിഷയുടെ അമ്മ

എറണാകുളം: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി നടന്‍ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്ത്. മമ്മൂട്ടി ഇതുവരെ തന്നെ കാണാന്‍ വന്നിട്ടില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും രാജേശ്വരി പറയുന്നു. മമ്മൂട്ടിയുടെ സി.ബി.ഐ സിനിമ പോലെ മകളുടെ കഥ ആരെങ്കിലും സിനിമയാക്കി, സത്യം പുറത്തുകൊണ്ടുവന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്ന് രാജേശ്വരി വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു. താന്‍ സീരിയലില്‍ കാശ് കൊടുത്ത് അഭിനയിച്ചു എന്ന് ചിലര്‍ പറയുന്നത് സത്യമല്ലെന്നും ഇവര്‍ പറയുന്നു. ‘മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാന്‍ കരുതി. ഇത്രയും ക്രൂരമായി […]

Read More

സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

തിരുവനന്തപുരം: സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇത്. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍‘ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. ആഗസ്റ്റ് ആറിന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരും താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ആശംസകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു. “ഓരോരുത്തരില്‍ […]

Read More

‘ദ കിങ്’; തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച അഭിനയപ്രതിഭാസത്തിനു അര നൂറ്റാണ്ട്’

മലയാളത്തിന്റെ താര ചക്രവര്‍ത്തി, മുഹമ്മദ് കുട്ടിയില്‍ നിന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയായി ഇന്നേക്ക് അര നൂറ്റാണ്ട്. അഭിനയത്തോടുള്ള അഭിനിവേശവും സിനിമയോടുള്ള അടങ്ങാത്ത പ്രണയവും തന്നെയാണ് അറുപത് കഴിഞ്ഞ താരത്തെ ജനമനസ്സുകളിലെ ആരാധ്യപുരുഷനാക്കുന്നത്. 1971ലാണ് മമ്മൂട്ടി തിരശ്ശീലക്കു മുന്നിലേക്ക് വരുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടിവരുന്ന ഒരു പയ്യന്‍ പിന്നീട് തലമുറകളെ സ്വാധീനിച്ച വ്യക്തിത്വമായി. അടുത്തിടെ ആ ഓര്‍മ്മയുടെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ അലയടിച്ചിരുന്നു. നടന്‍ ബഹദൂറിനൊപ്പം ഒരു ഷോട്ടില്‍ നില്‍ക്കുന്ന […]

Read More

കാത്തിരുപ്പിന് വിരാമം; മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ പ്രേക്ഷകരിലെത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ തിയറ്ററുകളിലെത്തും. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ചിത്രം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഫാ. ബെനഡിക്റ്റ് എന്ന നായക കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് […]

Read More

മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം എനിക്ക് ഭയമാണ് : ദുല്‍ഖര്‍ സല്‍മാന്‍

പൊതു നിരത്തില്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും ഇറങ്ങി നടക്കാന്‍ കഴിയാത്തവരാണ് സെലിബ്രിറ്റികള്‍. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് തിയേറ്ററില്‍ പോയുള്ള സിനിമ കാണലാണെന്നു തുറന്നു സമ്മതിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്നെ ഇഷ്ടപ്പെടുന്ന ആരാധകരെ നിരുത്സാഹപ്പെടുത്താറില്ലെന്നും സ്നേഹം മാത്രം ആഗ്രഹിച്ചു നമ്മുടെ അടുത്തെത്തുന്ന ഫാന്‍സിനെ അതെ സന്തോഷത്തോടെ തിരിച്ചു അയക്കണമെന്നും സൂര്യ ടിവിയുടെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. പക്ഷേ മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം തന്നെ ഭയപ്പെടുത്തുമെന്നും എയര്‍പോര്‍ട്ടിലാണ് അത് […]

Read More

മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി മോഹന്‍ലാല്‍

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി എത്തി മോഹന്‍ലാല്‍. മമ്മൂട്ടിയുടെ വൈറ്റിലയിലെ പുതിയ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇച്ചാക്കയ്ക്ക് ഒപ്പം എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്ക് അകം ചിത്രം വൈറലായി. ഇതുവരെ ആറായിരത്തോളം പേര്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. ലോക് ഡൗണിന് തൊട്ടുമുമ്ബാണ് പനമ്ബിള്ളി നഗറിലെ വീട്ടില്‍ നിന്ന് മമ്മൂട്ടി വൈറ്റിലയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. പൃഥ്വിരാജ്, ഫഹദ് ഫാസില്‍ […]

Read More

കിടപ്പുമുറിയും അടുക്കളയും അടക്കമുളള സൗകര്യങ്ങള്‍; പുതിയ കാരവാനുമായി മെഗാസ്‌റ്റാര്‍

കൊച്ചി: മലയാളത്തിന്റെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയ്‌ക്ക് പുത്തന്‍ കാരവാന്‍. വോള്‍വോ ബസില്‍ പണികഴിപ്പിച്ച കാരവാന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. സാധാരണഗതിയില്‍ കാരവാന്‍ യാത്രായോഗ്യമല്ലെങ്കിലും പുതിയ കാരവാനില്‍ അതിനുളള സൗകര്യങ്ങളുമുണ്ട്. ബെഡ്റൂം അടക്കം സൗകര്യങ്ങളുളള കാരവാനിലാണ് കഴിഞ്ഞദിവസം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം മമ്മൂട്ടി യാത്ര ചെയ്‌തത്. സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്‍. തീയേറ്റര്‍ സംവിധാനത്തിനായി സൈനേജ് ടി വികളാണ് ഉപയോഗിച്ചിട്ടുളളത്. ആവശ്യമുളളപ്പോള്‍ ഇത് ഉയര്‍ന്നുവന്ന് വാഹനത്തിനകം തീയേറ്ററായി മാറുന്ന രീതിയിലാണ് […]

Read More

മമ്മൂക്ക ഇറങ്ങിയാല്‍ അന്ന് ബിലാല്‍ തുടങ്ങും; ആ നാലാമന്‍ ആര്?; മംമ്ത പറയുന്നു

മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ബിഗ്ബി‘യുടെ രണ്ടാം ഭാഗം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ മൂന്നു ദിവസം മുന്‍പാണ് രാജ്യം കോവിഡ് ലോക്ഡൗണിലേക്ക് പോയത്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് 2021ലേക്ക് മാറ്റി. കുരിശിങ്കല്‍ കുടുംബത്തിലെ ആ നാലാമനായ അബു ജോണ്‍ കുരിശിങ്കലായി ദുല്‍ഖറോ ഫഹദോ എത്തുമെന്ന ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ആകാംക്ഷ സമ്മാനിക്കുന്ന ഉത്തരവുമായി എത്തിയിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ഒരു അഭിമുഖത്തിലാണ് താരം അതേ കുറിച്ച്‌ പറഞ്ഞത്.’ ആ കഥാപാത്രമായി ഒരു സ്റ്റാര്‍ തന്നെയെത്തും. അതു തീരുമാനമായി ആളെയും […]

Read More

ജീവിതം തിരിച്ചു നല്‍കിയ മമ്മൂക്കയെ ആ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണം, അനുഗ്രഹം വാങ്ങണം- ജാക്‌സണേയും നിക്‌സണേയും കുറിച്ചൊരു കുറിപ്പ്

മരണത്തിന്റെ വക്കില്‍ നിന്നും മമ്മൂട്ടി കൈപിടിച്ചെഴുന്നേല്‍പ്പിച്ചതാണ് ഈ ഇരട്ടക്കുട്ടികളെ. നേട്ടങ്ങളുടെ തലപ്പത്താണ് ജിക്‌സണും നിക്‌സണും. അവശേഷിക്കുന്നത് വലിയൊരു മോഹമാണ്. ഈ നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റ് മമ്മൂട്ടിയെ കാണിക്കണം. കാരണം ഈ ജീവനും ജീവിതവും അദ്ദേഹത്തിന്റെ കരുണ ഒന്നുകൊണ്ട് മാത്രം തിരിച്ചുപിടിച്ചതാണ്. ജീവകാരുണ്യരംഗത്ത് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് തുടക്കമിട്ടത് തന്നെ ഇവരുടെ കണ്ണീര് കണ്ടാണെന്ന് പറഞ്ഞൊരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം […]

Read More
  • 1
  • 2