കൊറോണ വൈറസ്
കോട്ടയം: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനം ജാഗ്രതയോടെ മുന്നോട്ട്. ചൈനയില്‍ നിന്നെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി കോട്ടയത്ത് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവര്‍ നിലവില്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം, കൊറോണ വൈറസ് പടരുന്ന വുഹാനില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്‍റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളാണ് കുടുങ്ങികിടക്കുന്നത്. നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വ്വകലാശാല […]