ഒരു വര്‍ഷത്തോളം നിരന്തരം ബലാല്‍സംഗം ; ഇസ്ലാമിലേക്ക് മാറിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി, നീതി തേടി മലയാളി യുവതി യെദ്യൂരപ്പയ്ക്ക് മുന്നില്‍
ബംഗലൂരു : മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ ഒരു വര്‍ഷമായി നിരന്തരം ബലാല്‍സംഗം ചെയ്യുകയാണെന്നും, ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രിക്ക് മലയാളി യുവതിയുടെ പരാതി. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കാസര്‍കോടുകാരിയായ 18 കാരിയാണ് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പരാതി നല്‍കിയത്. തന്നെ പീഡിപ്പിക്കുന്നവരില്‍ രണ്ടുപേര്‍ ബംഗലൂരു സ്വദേശികളാണെന്നും, ഒരാള്‍ മലയാളിയാണെന്നും പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. ഉഡുപ്പി–ചിക്കമംഗലൂരു എംപി ശോഭ കരന്തലജെയ്ക്ക് ഒപ്പമാണ് പെണ്‍കുട്ടി യെദ്യൂരപ്പയെ കാണാനെത്തിയത്. മൂന്നു യുവാക്കള്‍ പെണ്‍കുട്ടിയെ നിരന്തരം ബലാല്‍സംഗം […]