മലയാള സിനിമയ്ക്ക് നഷ്ടം 900 കോടി; തീയേറ്റര്‍ ഉടമകളെ തിരിഞ്ഞുനോക്കാതെ, സര്‍ക്കാര്‍ ഒ ടി ടി തുടങ്ങുന്നതില്‍ ആശങ്ക
തിരുവനന്തപുരം: അണ്‍ലോക്ക് കാലമായിട്ടും സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ നേരിടുന്നത് ഗുരുതര സാമ്ബത്തിക പ്രതിസന്ധി. ഒന്നാം ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ച ആനുകൂല്യങ്ങള്‍ പോലും രണ്ടാം തരംഗത്തോട് അനുബന്ധിച്ച് വന്ന പൂട്ടിയിടലില്‍ ലഭിക്കാതെ പോയതോടെയാണ് തീയേറ്റര്‍ ഉടമകള്‍ നട്ടം തിരിയുന്നത്. ഒന്നാം ലോക്ക്ഡൗണ്‍ കാലത്ത് വൈദ്യുതി ഫിക്സഡ് ചാര്‍ജില്‍ അമ്ബത് ശതമാനം ഇളവ് സര്‍ക്കാര്‍ നല്‍കിയിരുന്നു. മാത്രമല്ല ബാക്കി അമ്ബത് ശതമാനം അടയ്ക്കാനായി ആറ് മാസം സാവകാശവും ലഭിച്ചു. വൈദ്യുതി ചാര്‍ജില്‍ ഇളവ് നല്‍കിയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട നികുതികളില്‍ […]