മലയാള സിനിമയെ വീണ്ടും പെട്ടിയിലടച്ച് കൊവിഡ്, പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി, റിലീസ് നീളും
കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം മലയാള സിനിമ മേഖലയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതോടെ നിര്‍ത്തിവച്ചു. നടന്‍ ടൊവിനോ തോമസിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് ഒരാഴ്ച മുമ്ബ് നിര്‍ത്തി വച്ചിരുന്നു. നിലവില്‍ പുതുതായി നടക്കാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗും ഇതോടെ അനിശ്ചിതാവസ്ഥയിലാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ സെക്കന്റ് ഷെഡ്യൂള്‍ കര്‍ണാടകയിലും പൊള്ളാച്ചിയിലും ഈരാറ്റുപേട്ടയിലുമായി നടന്നു കൊണ്ടിരിക്കവെയാണ് ടൊവിനോയ്ക്കടക്കം കോവിഡ് […]