പേര് മാറി പോയി! നമിതയ്ക്ക് കിട്ടേണ്ട പണി ഏറ്റ് വാങ്ങി നടി നമിത പ്രമോദ്, സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
സെലിബ്രിറ്റികള്‍ക്ക് ഒരേ പേരുണ്ടെങ്കില്‍ ചിലപ്പോള്‍ ആള് മാറി പണി കിട്ടാറുണ്ട്. നേരത്തെ ഐഎഎസ് അനുപമയ്ക്ക് പകരം നടി അനുപമ പരമേശ്വരന് ട്രോള്‍ മഴ കിട്ടിയ അനുഭവമുണ്ട്. ഇപ്പോഴിതാ തമിഴ് നടി നമിതയ്ക്ക് പകരം മലയാളത്തിന്റെ യുവസുന്ദരി നമിത പ്രമോദിനെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രോള്‍ പെരുമഴ വന്ന് കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ മാദക സുന്ദരിയായി അറിയപ്പെടുന്ന നടി നമിത അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ദേശീയ മാധ്യമങ്ങളടക്കം ഇത് വാര്‍ത്ത ആക്കിയിരുന്നു. എന്നാല്‍ നമിതയ്ക്ക് ലഭിക്കേണ്ട വിമര്‍ശനങ്ങളും ആശംസകളും […]