ക്വാറി ഉടമകള്‍ക്ക് വന്‍ തിരിച്ചടി; ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ വിധി സ്‌റ്റേ ചെയ്‌ത് സുപ്രീംകോടതി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനവാസമേഖലയില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രം പാറമടകള്‍ അനുവദിക്കുന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീംകോടതി. ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാണ്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവുണ്ടായ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പാലക്കാട് ജനവാസ മേഖലയ്‌ക്കരികില്‍ കരിങ്കല്‍ ക്വാറി തുടങ്ങുന്നതിനിടെ ഒരു വിഭാഗം ആളുകള്‍ പ്രധാനമന്ത്രിയ്‌ക്ക് പരാതി നല്‍കി. ഈ പരാതിയുടെ പകര്‍പ്പുകള്‍ സംസ്ഥാന സര്‍ക്കാരിനും ദേശീയ ഹരിത ട്രൈബ്യൂണലിനും അയച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഫോടനം […]