ദാവൂദ് ഇബ്രാഹിമുമായുള്ള ഹവാല ഇടപാട് കേസ്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു
മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) അറസ്റ്റ് ചെയ്തു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിലാണ് അറസ്റ്റ്. 1993ലെ സ്ഫോടനപരമ്ബര കേസ് പ്രതിയുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടടക്കം നവാബ് മാലിക്കിനെ രാവിലെ എട്ട് മുതല്‍ ഇ.ഡി ചോദ്യം ചെയ്ത് വരികയായിരുന്നു. സമന്‍സിനെ തുടര്‍ന്ന് രാവിലെ 7. 45 ഓടെ മാലിക് ഇ.ഡി കാര്യാലയത്തില്‍ ഹാജരാവുകയായിരുന്നു. ദാവൂദ് ഇബ്രാഹിം, സഹോദരന്‍ അനീസ്, ഇഖ്ബാല്‍, […]