ആദിത്യ താക്കറെ, പ്രണീതി ഷിന്‍ഡെ, അമിത് ദേശ്മുഖ്, അദിതി താക്കറെ; മഹാരാഷ്ട്രയില്‍ മക്കള്‍ മന്ത്രിസഭ; പുന:സംഘടന ഇന്ന്
മുംബൈ: മഹാരാഷ്ട്രയിലെ എന്‍.സി.പി–കോണ്‍ഗ്രസ്–ശിവസേന സഖ്യ സര്‍ക്കാറിന്‍റെ പുനഃസംഘടന നടക്കാനിരിക്കെ മന്ത്രിമാരുടെ സാധ്യതാ പട്ടിക പുറത്ത്. എന്‍.സി.പിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്‍റെ ചുമതല ലഭിക്കുമെന്നും വിവരമുണ്ട്. എന്‍.സി.പിയില്‍ നിന്ന് ബി.ജെ.പി പാളയത്തിലേക്ക് പോയി ഫഡ്നാവിസ് സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ തിരികെ എത്തിയിരുന്നു. ശിവസേനയില്‍ നിന്ന് യുവനേതാവും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ മന്ത്രിയാകും. പരിസ്ഥിതി വകുപ്പിന്‍റെയോ വിദ്യാഭ്യാസ വകുപ്പിന്‍റെയോ ചുമതലയാണ് ലഭിക്കാന്‍ […]