മഹാരാഷ്ട്ര പാല്‍ഘറിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 13 രോഗികള്‍ മരിച്ചു. അപകട കാരണം എയര്‍കണ്ടീഷണറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്
മുംബൈ : മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 13 രോഗികള്‍ വെന്ത് മരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ വിജയ് വല്ലഭ് ആശുപത്രിയിലാണ് ദാരൂണസംഭവമുണ്ടായത്. പുലര്‍ച്ചെ 3.15ഓടെയാണ് അപകടമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അഗ്‌നിരക്ഷാ സേന ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി […]