‘പുര കത്തുമ്ബോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്’; പൊളിച്ചടുക്കി എം.എം. മണി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ എതിര്‍ക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെതിരെ മന്ത്രി എം എം മണി. എംഎം മണിയുടെ വാക്കുകള്‍: ഇന്ത്യയുടെ മത നിരപേക്ഷത തകര്‍ക്കുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിനും ലക്ഷ്യം വച്ച് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ LDF ഉം UDF ഉം സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സംഘടിപ്പിച്ച സമരം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതും കക്ഷിഭേദമെന്യ എല്ലാവരില്‍ നിന്നും അംഗീകാരം നേടിയതുമായിരുന്നു. ഡല്‍ഹിയില്‍ സി.പി.എം. നേതാവ് […]