എം.സി. ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: ഭര്‍തൃ പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എം.സി. ജോസഫൈന്‍ രാജിവെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോസഫൈന്‍ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. ഇത് പാര്‍ട്ടി നേതൃത്വം അംഗീകരിച്ചു. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് ജോസഫൈന്‍ രാജി വെച്ചിരിക്കുന്നത്. വിവാദം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോസഫൈന്‍ വിശദീകരണം നല്‍കി. തെറ്റുപറ്റി എന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവര്‍ വിശദീകരിച്ചെന്നാണ് വിവരം. സ്വകാര്യ ചാനലില്‍ […]